ഇന്ത്യയോട് പല വിദേശ മാധ്യമങ്ങൾക്കും പക; വിമർശനവുമായി അനുരാഗ് ഠാക്കൂർ
Friday, March 10, 2023 1:32 PM IST
ന്യൂഡൽഹി: വിദേശ മാധ്യമങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പല വിദേശ മാധ്യമങ്ങൾക്കും രാജ്യത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പകയാണെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
ഇന്ത്യയിലെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയും കുറിച്ച് ചില വിദേശ മാധ്യമങ്ങൾ നുണകൾ പ്രചരിപ്പിക്കുന്നു. അജണ്ടയോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. നമ്മുടെ ജനാധിപത്യവും ജനങ്ങളും വളരെ പക്വതയുള്ളവരാണ്.
അജണ്ട നയിക്കുന്ന മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ വ്യാകരണം ഇന്ത്യയെ പഠിപ്പിക്കേണ്ട ആവശ്യവുമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.