പൊങ്കാലയ്ക്കിടെ ഗുണ്ടാ നേതാവിനെ ആക്രമിച്ചവർ പിടിയിൽ
Thursday, March 9, 2023 10:14 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ആഘോഷങ്ങൾക്കിടെ ഗുണ്ടാ നേതാവ് ലുട്ടാപ്പി സതീശനെ വെട്ടി പരിക്കേൽപ്പിച്ച സംഘം പിടിയിൽ. സന്തോഷ് വേലായുധന്, ബിജു, സനൽ, സുരേഷ് എന്നിവരാണ് പിടിയിലായത്.
നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ ആറ്റുകാൽ പൊങ്കാല നടക്കുന്നതിനിടെ ശ്രീകണ്ഠേശ്വരം മേഖലയിൽ വച്ചാണ് ഇവർ സതീശനെ ആക്രമിച്ചത്. സാമ്പത്തിക ഇടപാടുകളെത്തുടർന്നുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ആക്രമണത്തിനിടെ സതീശനും കൂട്ടാളികളും അക്രമിസംഘത്തെ പ്രതിരോധിച്ചിരുന്നു. ഇതിനിടെ അക്രമിസംഘത്തിനും പരിക്കേറ്റു.
കേസില്‍ മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ആക്രണത്തിൽ പരിക്കേറ്റ ലുട്ടാപ്പി സതീശൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.