ലൈഫ് മിഷന് കോഴ: ചോദ്യം ചെയ്യലിന് ശേഷം സി.എം.രവീന്ദ്രൻ മടങ്ങി
Wednesday, March 8, 2023 9:52 PM IST
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ വസതിയിലേക്ക് മടങ്ങി. കൊച്ചിയിലെ ഓഫീസിൽ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇഡി രവീന്ദ്രനെ വിട്ടയച്ചത്.
ചൊവ്വാഴ്ച രവീന്ദ്രനെ ഒന്‍പതര മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന് നല്കിയ മറുപടികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. രവീന്ദ്രന്റെ അറിവോടെയാണ് ലൈഫ് മിഷനിലെ കോഴ ഇടപാടുകള്‍ നടന്നതെന്ന സ്വപ്നാ സുരേഷിന്റെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു.