ചാമ്പ്യൻസ് ലീഗ്: ചെൽസിയും ബെൻഫിക്കയും ക്വാർട്ടറിൽ
Wednesday, March 8, 2023 10:59 AM IST
ലണ്ടൻ/ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയും പോർച്ചുഗൽ ബെൻഫിക്കയും ക്വാർട്ടർ ഫൈനലിൽ കടന്നു. ചെൽസി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെയും ബെൻഫിക്ക ബെൽജിയം ക്ലബ്ബ് ബ്രഗ്ഗിനെയും തോൽപ്പിച്ചാണ് ക്വാർട്ടർ ഉറപ്പിച്ചത്.
ക്ലബ്ബ് ബ്രഗ്ഗിനെ തകർത്ത് ബെൻഫിക്ക
ലിസ്ബണിൽ നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബെന്‍ഫിക്ക ക്ലബ്ബ് ബ്രഗ്ഗിനെ 5-1നാണ് തോൽപ്പിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി ബെന്‍ഫിക്കയുടെ വിജയം 7-1ന്. ആദ്യ പാദത്തിൽ ബെൻഫിക്ക 2-0ന് ജയിച്ചിരുന്നു.
ഡോർട്ട്മുണ്ടിനെ വീഴ്ത്തി ചെൽസി
പ്രീക്വാർട്ടറിന്റെ ഇരുപാദങ്ങളിലുമായി ഡോർട്ട്മുണ്ടിനെ 2-1ന് മറികടന്നാണ് ചെൽസി ക്വാർട്ടറിൽ ഇടംപിടിച്ചത്. ആദ്യപാദത്തിൽ ചെൽസി 0-1ന് തോറ്റിരുന്നു. എന്നാൽ രണ്ടാംപാദ മത്സരത്തിൽ 2-0ന് ജയിച്ചതോടെ ചെൽസി ക്വാർട്ടറിലെത്തി.