കോഴിക്കോട്ട് ഓടുന്ന തീവണ്ടിയില്‍നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയില്‍
Tuesday, March 7, 2023 11:21 AM IST
കോഴിക്കോട്: ട്രെയിനില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലബാര്‍ എക്സ്പ്രസില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ട്രെയിന്‍ കൊയിലാണ്ടിക്ക് സമീപമെത്തിയപ്പോള്‍ സോനു മുത്തുവും സഹയാത്രികനുമായി തര്‍ക്കമുണ്ടായി. ഇതിനിടയില്‍ യുവാവിനെ ഇയാള്‍ പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു.
പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 25 വയസ് പ്രായം തോന്നുന്ന യുവാവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.