പഞ്ചാബിൽ 10 കോടി രൂപയുടെ സ്വർണം പിടികൂടി
Saturday, March 4, 2023 8:19 PM IST
ഛണ്ഡിഗഡ്: ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 കോടി രൂപ മൂല്യം വരുന്ന 18 കിലോഗ്രാം അനധികൃത സ്വർണം പിടികൂടി. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ദുബായ്യിൽ നിന്ന് പഞ്ചാബിലേക്ക് എത്തിയ വിമാനത്തിനുള്ളിൽ നിന്നാണ് സ്വർണം പിടികൂടിയത്. വിമാനത്തിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് ഒരു കിലോഗ്രാം ഭാരം വരുന്ന 18 സ്വർണക്കട്ടികൾ യാത്രികനിൽ നിന്ന് കണ്ടെത്തിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.