ചിൽഡ്രൻസ് ഹോമിൽ 10 വയസുകാരന് പീഡനം; 14-കാരനെതിരെ കേസ്
Saturday, March 4, 2023 6:22 PM IST
മുംബൈ: ചിൽഡ്രൻസ് ഹോമിൽ 10 വയസുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 14-കാരനെതിരെ പോലീസ് കേസെടുത്തു. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി 10 വയസുകാരൻ ചിൽഡ്രൻസ് ഹോം അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് സർക്കാർ ആശുപത്രിയിൽ നടത്തിയ ആരോഗ്യപരിശോധനയിൽ, പരാതിക്കാരനായ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി വെളിപ്പെട്ടു.
ഇതോടെയാണ് 14 വയസുകാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.