ബി​ഹാ​റി​ക​ൾ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ മ​ർ​ദ​ന​മേ​റ്റെ​ന്ന വ്യാ​ജ​പ്ര​ച​ര​ണം; ബി​ജെ​പി നേ​താ​വി​നെ​തി​രെ കേ​സ്
ബി​ഹാ​റി​ക​ൾ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ മ​ർ​ദ​ന​മേ​റ്റെ​ന്ന വ്യാ​ജ​പ്ര​ച​ര​ണം; ബി​ജെ​പി നേ​താ​വി​നെ​തി​രെ കേ​സ്
Saturday, March 4, 2023 7:32 PM IST
ചെ​ന്നൈ: ബി​ഹാ​റി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റെ​ന്ന വ്യാ​ജ​പ​ച​ര​ണം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ​ട​ക്കം മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച ഹി​ന്ദി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ബി​ജെ​പി നേ​താ​വാ​യ പ്ര​ശാ​ന്ത് ഉ​മ്രാ​വു​വി​നെ​തി​രെ​യും പ്ര​മു​ഖ ഹി​ന്ദി ദി​ന​പ​ത്ര​ത്തി​ലെ ലേ​ഖ​ക​നെ​തി​രെ​യു​മാ​ണ് ത​മി​ഴ്നാ​ട് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കു​റ്റ​മ​ട​ക്കം ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ 12 ബി​ഹാ​റി​കളെ തൂ​ക്കി​ലേ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഉ​മ്രാ​വു ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഈ ​ട്വീ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ത​മി​ഴ്നാ​ട്ടി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.


എം.​കെ. സ്റ്റാ​ലി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ത്തി​നാ​യി ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ്വ​സി യാ​ദ​വ​ട​ക്ക​മു​ള്ള​വ​ർ ചെ​ന്നൈ​യി​ൽ എ​ത്തി​യ വേ​ള​യി​ലാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​പ്ര​ച​ര​ണം വ്യാ​പി​ച്ച​ത്. ഭ​യ​ച​കി​ത​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പാ​ലാ​യ​നം ചെ​യ്യാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ട്ട​മാ​യി എ​ത്തി​ച്ചേ​ർ​ന്നിരുന്നു.

ഇ​തി​നി​ടെ, പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും സ്റ്റാ​ലി​ൻ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<