മന്ത്രിസഭാ രൂപീകരണ ചര്‍ച്ച; അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റി
Friday, March 3, 2023 1:58 PM IST
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ സംസ്ഥാനങ്ങളില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷാ ആണ്.
അമിത് ഷാ മറ്റൊരു ദിവസം കേരളത്തിലെത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.