തായ്വാനു 61.9 കോടി ഡോളറിന്റെ ആയുധം നൽകും; അംഗീകാരം നൽകി യുഎസ്
Friday, March 3, 2023 3:20 AM IST
വാഷിംഗ്ടൺ ഡിസി: തായ്വാനുമായി 61.9 കോടി ഡോളറിന്റെ ആയുധ ഇടപാടുമായി യുഎസ്. എഫ് 16 യുദ്ധവിമാനം, 100 എജിഎം അതിവേഗ റേഡിയേഷൻ വിരുദ്ധ മിസൈൽ, 200 എഐഎം 120 സി 8 മധ്യദൂര എയർ ടു എയർ മിസൈൽ, ലോഞ്ചറുകൾ, പരിശീലനത്തിനുള്ള ഡമ്മി മിസൈലുകൾ എന്നിവ ഉൾപ്പെടുന്നതാണ് ആയുധവിൽപന പാക്കേജ്.
കഴിഞ്ഞദിവസം ചൈന തായ്വാൻ വ്യോമപരിധിയിലേക്ക് അതിക്രമിച്ചു കടന്നതിന്റെ പ്രതികരണമായാണ് ആയുധ ഇടപാടിനെ വിലയിരുത്തുന്നത്. ആയുധ ഇടപാട് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ വ്യാഴാഴ്ചയും ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാൻ പരിധിയിലേക്ക് അതിക്രമിച്ചു കയറി.
ഏഴ് പതിറ്റാണ്ടായി സ്വയംഭരണ പ്രദേശമായ തായ്വാൻ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈനീസ് അവകാശവാദം.