പിണറായിയുടേത് മുതലാളിത്ത ഭരണം: വി.എം. സുധീരന്
Wednesday, March 1, 2023 11:42 PM IST
ചേര്‍ത്തല: ചോദ്യം ചെയ്യുന്നവനെ അടിച്ചമര്‍ത്തുന്ന പിണറായിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും മുതലാളിത്ത ഭരണമാണെന്നും കെപിസിസി മുന്‍ അധ്യക്ഷൻ വി.എം സുധീരന്. കറുപ്പു കാണുമ്പോള്‍ ചുവപ്പുകാണുന്ന കാളയെപോലെയാണു പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേറ്റുകളുടെ സാമ്പത്തിക ആധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും സുധീരൻ പറഞ്ഞു.