കെഎസ്യു നേതാവിനെ കൈയേറ്റം ചെയ്ത സംഭവം: വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി
Wednesday, March 1, 2023 9:49 PM IST
തിരുവനന്തപുരം: കെഎസ്യു എറണാകുളം ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പോലീസ് കൈയേറ്റം ചെയ്ത സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് പോലീസിനോട് റിപ്പോര്‍ട്ട് തേടി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി.സതീദേവി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നേരേ അങ്കമാലിയിൽ കരിങ്കൊടി വീശാൻ എത്തിയപ്പോഴാണ് മിവ ജോളിയെ പോലീസ് തടഞ്ഞത്.
മിവയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചും തലയ്ക്ക് പിടിച്ചും തള്ളി നീക്കുകയായിരുന്നു. വനിതാ പോലീസിന്റെ അഭാവത്തിൽ വനിതാ പ്രവർത്തകയെ കെെയേറ്റം ചെയ്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.