എമർജൻസി ലൈറ്റിനുള്ളിൽ കടത്തിയ സ്വർണം പിടികൂടി
Wednesday, March 1, 2023 8:17 PM IST
കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ 24 ലക്ഷത്തിലധികം രൂപ മൂല്യം വരുന്ന 439 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷിഹാബുദീനെ അറസ്റ്റ് ചെയ്തു.
ദുബായ്യിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ഷിഹാബുദീന്റെ ബാഗേജിനുള്ളിൽ നിന്നാണ് സ്വർണം പിടിച്ചത്.
ബാഗേജിൽ സൂക്ഷിച്ചിരുന്ന എമർജൻസി ലൈറ്റിന്റെ ബാറ്ററി ബോക്സിലും കാർട്ടൺ പെട്ടികളിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. കുട്ടികളുടെ വസ്ത്രത്തിന്റെ ബട്ടണുകളുടെ രൂപത്തിലും സ്വർണം കണ്ടെടുത്തു.