എ​റ​ണാ​കു​ളം: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ പ്രവർത്തകർ ട്രെ​യി​ൻ ത​ട​ഞ്ഞു. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ് ന​യി​ച്ച ഡി​വൈ​എ​ഫ്ഐ സം​ഘം, ട്രാ​ക്കി​ലി​റ​ങ്ങി കാ​യം​കു​ളം പാ​സ​ഞ്ച​ർ ത​ട‌​യു​ക​യാ​യി​രു​ന്നു. ജോ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. കേ​ന്ദ്ര​ത്തി​ന്‍റെ തീ​വെ​ട്ടി​ക്കൊ​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ട്രെ‌​യി​ൻ ത​ട​യു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ അ​റി‌​യി​ച്ചു.

ഏ​ഴ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

14.2 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണു കൂ​ട്ടി​യ​ത്. ഇ​തോ​ടെ പാ​ച​ക​വാ​ത​കം നി​റ​ച്ച ഒ​രു സി​ലി​ണ്ട​റി​ന് 1,110 രൂ​പ ആ​യി.‌

19 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യും കൂ​ട്ടി. 351 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 2,124 രൂ​പ​യാ​യി. നേ​ര​ത്തെ 1,773 രൂ​പ​യാ​യി​രു​ന്നു വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല.