ഭോപ്പാൽ-ഉജ്ജയ്ൻ ട്രെയിൻ സ്ഫോടനക്കേസ്; ഏഴ് പേർക്ക് വധശിക്ഷ
Wednesday, March 1, 2023 6:41 AM IST
ലക്നോ: ഭോപ്പാൽ-ഉജ്ജയ്ൻ പാസഞ്ചർ ട്രെയിൻ സ്ഫോടനക്കേസിലെ എട്ട് പ്രതികളിൽ ഏഴ് പേർക്ക് കോടതി വധശിക്ഷ വിധിച്ചു. ഒരാൾക്ക് ജീവപര്യന്തം തടവും വിധിച്ചു. എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, അസ്ഹർ, ആതിഫ് മുസാഫർ, ഡാനിഷ്, മിർ ഹുസൈൻ, ആസിഫ് ഇഖ്ബാൽ എന്നിവർക്കാണ് വധശിക്ഷ. അതിഫ് ഇറാഖിയെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്.
2017 മാർച്ച് 7 ന് നടന്ന ഒരു ഭീകരാക്രമണമായിരുന്നു ഭോപ്പാൽ - ഉജ്ജയിൻ പാസഞ്ചർ ട്രെയിൻ ബോംബ് സ്ഫോടനം.