നാറ്റോ പ്രവേശനം: തുർക്കിയുമായി ചർച്ചയ്ക്കൊരുങ്ങി സ്വീഡനും ഫിൻലൻഡും
Tuesday, February 28, 2023 5:53 AM IST
അങ്കാറ: നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീഡനും ഫിൻലൻഡുമായുള്ള ചർച്ച മാർച്ച് ഒമ്പതിന് നടക്കുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു അറിയിച്ചു. ബെൽജിയം തലസ്ഥാനമായ ബ്രസൽസിലാകും കൂടിക്കാഴ്ച നടക്കുകയെന്നും അദ്ദേഹം അറിയിച്ചു.
നാറ്റോ അംഗത്വത്തിന് ശ്രമിക്കുകയാണ് സ്വീഡനും ഫിൻലൻഡും. നിലവിലെ എല്ലാ അംഗങ്ങളുടെയും പിന്തുണയില്ലാതെ ഇത് സാധ്യമാകില്ല. ഫിൻലൻഡിനെ നാറ്റോയിൽ പ്രവേശിപ്പിക്കുന്നതിന് തുർക്കിക്ക് എതിർപ്പില്ല.
എന്നാൽ സ്വീഡന്റെ കാര്യത്തിൽ തുർക്കി ശക്തമായ എതിർപ്പുണ്ടായിരുന്നു. സ്വീഡൻ കുർദ് വിമതർക്ക് പിന്തുണ നൽകുന്നുവെന്നാണ് തുർക്കിയുടെ ആരോപണം.