സിസിഎല്ലില്‍ നിന്ന് "അമ്മ' പിന്മാറി
Tuesday, February 28, 2023 1:19 AM IST
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സംഘാടക സ്ഥാനത്തുനിന്ന് ചലച്ചിത്ര താരസംഘടനയായ "അമ്മ' പിന്മാറി. സിസിഎല്‍ മാനേജ്മെന്റുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണിത്.
നോണ്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ പിന്മാറി. അതേസമയം താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനു വിലക്കില്ലെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.
സിസിഎൽ മൂന്നാം സീസണില്‍ പങ്കെടുക്കുന്ന കേരള സ്ട്രൈക്കേഴ്സ് ടീമുമായി സംഘടനയ്ക്ക് ഒരു ബന്ധവുമില്ലെന്ന് സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. ടീം മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണ്. നോണ്‍ പ്ലേയിംഗ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറിയ മോഹന്‍ലാല്‍, തന്റെ ചിത്രങ്ങള്‍ സിസിഎലിന് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ബാബു പറഞ്ഞു.
തമിഴ് ചലച്ചിത്രതാരം രാജ്കുമാര് സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സന് എന്നിവരാണ് നിലവില്‍ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥര്‍.