ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 200 പേർ പുറത്ത്
Monday, February 27, 2023 4:36 PM IST
കലിഫോർണിയ: ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ആണ് കന്പനി 200-ൽ അധികം പേരെ പിരിച്ചുവിട്ടത്. പ്രൊഡക്റ്റ് മാനേജര്‍മാര്‍, എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്.
ഇ-മെയിലിലൂടെയാണ് ജീവനക്കാർ പിരിച്ചുവിട്ട വിവരമറിഞ്ഞത്. ഇലോണ്‍ മസ്ക് നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ 3,700 ഓളം ജീവനക്കാരെ ട്വിറ്റർ നവംബറിൽ പിരിച്ചുവിട്ടിരുന്നു.