ദേശീയതലത്തില്‍ ജാതി സെന്‍സ് വേണമെന്ന് മായാവതി
Friday, February 24, 2023 12:31 PM IST
ലക്നോ: രാജ്യത്തുടനീളം ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. വ്യാഴാഴ്ച, ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉന്നയിച്ച ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെ അവര്‍ പിന്തുണച്ചു.
സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണത്തില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടന്നില്ലെന്ന് വിമര്‍ശിച്ച മായാവതി ഇക്കാര്യം ദേശീയതലത്തില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ടു.
സെന്‍സസിനൊപ്പം ജാതി തിരിച്ചുള്ള കൃത്യമായ ജനസംഖ്യാ കണക്കും കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടു.