ലൈഫ് മിഷൻ അഴിമതി; മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ ചോദ്യംചെയ്യും
Thursday, February 23, 2023 5:22 PM IST
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യംചെയ്യും.
തിങ്കളാഴ്ച ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് രവീന്ദ്രന് നൽകിയിരിക്കുന്ന നിർദേശം. ഇഡി കസ്റ്റഡിയിലുള്ള എം. ശിവശങ്കർ ഐഎഎസ് കേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷുമായി നടത്തിയ വാട്സആപ്പ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശങ്ങൾ ഉണ്ടായിരുന്നു.