മ​ല​പ്പു​റം: കോ​ഡി​നേ​ഷ​ന്‍ ഓ​ഫ് ഇ​സ്ലാ​മി​ക് കോ​ള​ജ​സ്(​സി​ഐ​സി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​ഞ്ഞ ഹ​ക്കീം ഫൈ​സി ആ​ദൃ​ശേ​രി​ക്ക് പി​ന്തു​ണ​യ​ർ​പ്പി​ച്ച് സ​മി​തി​യി​ൽ കൂ​ട്ട​രാ​ജി. വ​കു​പ്പ് മേ​ധാ​വി​ക​ൾ അ​ട​ക്കം 118 പേ​ർ പ്ര​തി​ഷേ​ധ​ സൂ​ച​ക​മാ​യി സി​ഐ​സി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു.

സ​മ​സ്ത കേ​ര​ള ജം​ഈ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ദൃ​ശേ​രി സി​ഐ​സി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്.

നേ​ര​ത്തെ, സം​ഘ​ട​നാവി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി നേരിട്ട ആദൃശേരിക്കൊപ്പം സം​ഘ​ട​നാ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും വേ​ദി പ​ങ്കി​ടു​ക​യോ സ​ഹ​ക​രി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് സ​മ​സ്ത​യു​ടെ വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന വി​ഭാ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

വി​ല​ക്ക് ലം​ഘി​ച്ച് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ള്‍ ഹ​ക്കീം ഫൈ​സി​യു​മാ​യി വേ​ദി പ​ങ്കി​ട്ട​തി​ല്‍ സ​മ​സ്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ജി.