ആന്ധ്രാപ്രദേശിൽ വെെഎസ്ആർ-ടിഡിപി സംഘർഷം; വാഹനങ്ങൾക്ക് തീവച്ചു
Tuesday, February 21, 2023 1:09 PM IST
അമരാവതി: ആന്ധ്രാപ്രദേശിലെ ഗന്നവാരത്ത് വെെഎസ്ആർ കോൺഗ്രസ് പ്രവർത്തകരും തെലുങ്ക് ദേശം പാർട്ടി പ്രവർത്തകരും തമ്മിൽ വ്യാപക സംഘർഷം. സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങൾക്കും നിരവധി വാഹനങ്ങൾക്കും പ്രവർത്തകർ തീവച്ചു.
ആന്ധ്രാ മുഖ്യമന്ത്രിയും വെെഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗന് മോഹന് റെഡ്ഡിക്കെതിരേ ടിഡിപി വക്താവ് മോശമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് വെെഎസ്ആർ പ്രവർത്തകർ പ്രതിഷേധ റാലി നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. റാലിക്കിടെ വെെഎസ്ആർ പ്രവർത്തകർ ടിഡിപി ഓഫീസ് അടിച്ചുതകർത്തു.
ഇതോടെ ടിഡിപി പ്രവർത്തകർ സംഘടിച്ചെത്തി വെെഎസ്ആർ പ്രവർത്തകരെ തിരിച്ച് അടിക്കുകയായിരുന്നു. പോലീസ് എത്തിയാണ് പ്രദേശത്തെ സംഘർഷാവസ്ഥ പരിഹരിച്ചത്