ഇ​സ്ര​യേ​ലി​ല്‍ കൃ​ഷി പ​ഠി​ക്കാ​ന്‍ പോ​യ ബി​ജു മു​ങ്ങി​യ​ത് ആ​സൂ​ത്രി​ത​മെ​ന്ന് മ​ന്ത്രി പി.​പ്ര​സാ​ദ്
ഇ​സ്ര​യേ​ലി​ല്‍ കൃ​ഷി പ​ഠി​ക്കാ​ന്‍ പോ​യ ബി​ജു മു​ങ്ങി​യ​ത് ആ​സൂ​ത്രി​ത​മെ​ന്ന് മ​ന്ത്രി  പി.​പ്ര​സാ​ദ്
Sunday, February 19, 2023 5:41 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ധു​നി​ക കൃ​ഷി​രീ​തി പ​ഠി​ക്കാ​നാ​യി ഇ​സ്ര​യേ​ലി​ലേ​ക്ക് പോ​യ സം​ഘ​ത്തി​ല്‍​നി​ന്നു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ബി​ജു കു​ര്യ​ന്‍ മു​ങ്ങി​യ​ത് ആ​സൂ​ത്രി​ത​മാ​യെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. ഒ​രി​ക്ക​ലും ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ് ചെ​യ്ത​ത്. ഇ​ത് സ​ര്‍​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ല്ല ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​സം​ഘ​ത്തെ ഇ​സ്ര​യേ​ലി​ലേ​ക്ക് അ​യ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ എം​ബ​സി​യി​ലും പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​ല്‍​നി​ന്നു​ള്ള സം​ഘം തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം കൂ​ടു​ത​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


17-ാം തീ​യ​തി​യാ​ണ് ബി​ജു​കു​ര്യ​ന്‍ സം​ഘ​ത്തി​ല്‍​നി​ന്ന് മാ​റി​യ​ത്. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി. തു​ട​ര്‍​ന്ന് താ​ന്‍ സു​ര​ക്ഷി​ത​നാ​ണെ​ന്നും ത​ന്നെ​ക്കു​റി​ച്ച് തി​ര​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ഭാ​ര്യ​യു​ടെ ഫോ​ണി​ലേ​ക്ക് മെ​സേ​ജ് അ​യ​ച്ചു. അ​പ്പോ​ളാ​ണ് ബോ​ധ​പൂ​ര്‍​വം മു​ങ്ങി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<