വിശ്വനാഥന്റെ മരണം: ആറ് പേരെ ചോദ്യം ചെയ്യുന്നു; തടഞ്ഞുവച്ചവരല്ലെന്ന് പോലീസ്
Saturday, February 18, 2023 12:52 PM IST
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആറു പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ഇവര്‍ വിശ്വനാഥനെ തടഞ്ഞുവച്ച ആളുകളല്ലെന്നും സംഭവദിവസം വിശ്വനാഥനുമായി സംസാരിച്ചവരാണെന്നും പോലീസ് അറിയിച്ചു.
ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഇവര്‍. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്.
ഇവര്‍ നല്കുന്ന വിവരങ്ങളിലൂടെ സംഭവത്തെക്കുറിച്ച് ഒരു വ്യക്തമായ ചിത്രം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് അറിയിച്ചു.