"ഇതാണ് അവസ്ഥ'; ബജറ്റ് അവതരണത്തിനിടെ ചെവിയിൽ പൂവ് വച്ച് സിദ്ധരാമയ്യ
Friday, February 17, 2023 1:05 PM IST
ബംഗളൂരു: കർണാടകയിൽ ബജറ്റ് അവതരണത്തിനിടെ ചെവിയിൽ പൂവ് വച്ച് പ്രതിഷേധിച്ച് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണ് ബിജെപി സർക്കാർ തയാറാക്കിയതെന്നും പറഞ്ഞാണ് സിദ്ധരാമയ്യ പൂവ് വച്ചത്.
സിദ്ധരാമയ്യയുടെ പ്രതിഷേധത്തിനെതിരേ ഭരണപക്ഷം ബഹളം വച്ചു. ബഹളം കൂടിയതോടെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പുള്ള അവസാനത്തെ ബജറ്റാണ് ഇത്. നിരവധി ജനപ്രിയപ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.