ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ വ്യാജ വാര്‍ത്തകള്‍ നല്കുന്നു; ബിബിസിക്കെതിരെ ഉപരാഷ്ട്രപതി
Thursday, February 16, 2023 4:03 PM IST
ന്യൂഡല്‍ഹി: മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററിയില്‍ പ്രതികരണവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ബിബിസി വ്യാജ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ചാനലിന്റെ പേരെടുത്ത് പറയാതെ ഉപരാഷ്ട്രപതി വിമര്‍ശിച്ചു.
ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ വ്യാജമായ വ്യാഖ്യാനങ്ങള്‍ നടത്തുന്നു. അവാസ്തവവും ജുഡീഷറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്.
ഇത്തരത്തില്‍ വിവരങ്ങള്‍ വലിച്ചെറിയുന്നത് പുതിയ രീതിയിലുള്ള അധിനിവേശമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ലെന്നും ഉപരാഷ്ട്രപതി പ്രതികരിച്ചു.