ലൈഫ് മിഷന് കോഴയില്‍ പിണറായിക്കും പങ്ക്; അറസ്റ്റ് ശിവശങ്കറിൽ മാത്രം ഒതുങ്ങില്ലെന്ന് അനിൽ അക്കര
Wednesday, February 15, 2023 11:22 AM IST
തൃശൂർ: ലൈഫ് മിഷന് കോഴക്കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് എം. ശിവശങ്കറില്‍ മാത്രം ഒതുങ്ങില്ലെന്ന് കേസിലെ പരാതിക്കാരനും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര.
അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനും പങ്കുണ്ടെന്നും അന്വേഷണം ഉന്നതങ്ങളിലേക്ക് എത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
ചൊവാഴ്ച രാത്രിയാണ് ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിന്റെ അറസ്റ്റ്.
ലൈഫ് മിഷന് കോഴക്കേസിലെ ആദ്യ അറസ്റ്റാണിത്. ശിവങ്കറിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.