ലഹരിക്കടത്ത് ആരോപണം; സിപിഎമ്മിനുള്ളിലെ ഗൂഢാലോചനയെന്ന് ഷാനവാസ്
Wednesday, February 15, 2023 9:34 AM IST
ആലപ്പുഴ: കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചന സമ്മതിച്ച് ആലപ്പുഴയിലെ സിപിഎം കൗണ്‍സിലര്‍ എ.ഷാനവാസ്.
തനിക്കെതിരെ ഇഡിക്കും, ജിഎസ്ടിക്കും ഉള്‍പ്പെടെ പരാതി നല്‍കിയതില്‍ ഗൂഢാലോചനയുണ്ട്. ഇതിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നും ഷാനവാസ് പറഞ്ഞു.
കരുനാഗപ്പള്ളിയില്‍ ഒരു കോടിയിലധികം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ്. ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഷാനവാസിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് സിപിഎം സസ്പെന്‍ഡ് ചെയ്തിരുന്നു.