കാമുകിക്ക് പ്രണയസമ്മാനം വാങ്ങാന്‍ കാശില്ല; ആടിനെ മോഷ്ടിച്ച വാലന്റെെനും സുഹൃത്തും പിടിയില്‍
Tuesday, February 14, 2023 3:03 PM IST
ചെന്നൈ: കാമുകിക്ക് വാലന്‍റെെന്‍സ് ഡേ സമ്മാനം വാങ്ങാന്‍ ആടുകളെ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച യുവാവും സുഹൃത്തും പോലീസ് പിടിയിൽ.
ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥി എം. അരവിന്ദ് രാജ് (20), സുഹൃത്ത് എം. മോഹന്‍ (20) എന്നിവരാണ് പിടിയിലായത്. തമിഴ്നാട് വില്ലുപുരത്താണ് സംഭവം.
അരവിന്ദ് തന്‍റെ കാമുകിക്ക് സമ്മാനം വാങ്ങാനുള്ള പണം കണ്ടെത്താനായി വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരത്തിനടുത്ത് മലയരശന്‍ കുപ്പം ഗ്രാമത്തിലുള്ള ഒരു ഫാമില്‍ മോഷ്ടിക്കാന്‍ എത്തുകയായിരുന്നു.
യുവാക്കള്‍ ആടിനെ മോഷ്ടിച്ചെങ്കിലും ഫാം ഉടമ രേണുക ശബ്ദം കേട്ടുണര്‍ന്നു. രേണുകയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച ഇരുവരേയും പിടികൂടി. പിന്നീട് യുവാക്കളെ പോലീസിന് കൈമാറി.