ഭാര്യയെ മുത്തലാഖ് ചൊല്ലി രാജ്യം വിടാനൊരുങ്ങിയ ഡോക്ടർ അറസ്റ്റിൽ
വെബ് ഡെസ്ക്
Monday, February 13, 2023 2:41 PM IST
ബംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഡോക്ടർ അറസ്റ്റിൽ. ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് ഡൽഹി പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
നാൽപ്പതുകാരനായ ഡോക്ടർ യുകെയിലേക്ക് പോകാനിരിക്കെയാണ് അറസ്റ്റ് നടപടിയുണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇയാൾ ഭാര്യയെ മുത്തലാഖ് ചൊല്ലിയത്.
ഇതിനു പിന്നാലെ ഭാര്യ ഡൽഹി കല്യാണപുരി പോലീസിൽ പരാതി നൽകിയിരുന്നു.