ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ് വെടിയേറ്റ് മരിച്ചു
Saturday, February 11, 2023 5:23 PM IST
ഡർബൻ: ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ് (35) വെടിയേറ്റ് മരിച്ചു. ഡർബനിലെ റസ്റ്റോറന്റിന് സമീപത്ത് വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
ഫെബ്രുവരി 27-ന് തന്റെ പുതിയ ആൽബമായ മാസ് കൗണ്ടി പുറത്തിറങ്ങാൻ ഇരിക്കേയാണ് കീർനൻ കൊല്ലപ്പെട്ടത്. റാപ്പർ അക എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
അക്രമികളെ പിടികൂടിയിട്ടില്ല. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല എന്ന് പോലീസ് അറിയിച്ചു.