രാഹുൽ ഗാന്ധിക്ക് പിന്നാലെ ജയറാം രമേശിന്റെ പ്രസ്താവനയും രേഖകളില്‍ നിന്ന് നീക്കി
Saturday, February 11, 2023 3:33 PM IST
ന്യൂഡൽഹി: മോദി-അദാനി ബന്ധത്തെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രാജ്യസഭയിൽ നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സർക്കാർ വ്യക്തത വരുത്തണമെന്നായിരുന്നു ജയറാം രമേശിന്റെ പ്രസംഗത്തിലെ പരാമര്‍ശം.
നേരത്തെ, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശങ്ങളും രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ രേഖകളിൽ നിന്ന് നീക്കിയിരുന്നു.
എഐസിസി മുൻ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരാമർശങ്ങൾ ലോക്സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
രാഹുലിന്റെ പരാമർശങ്ങൾ നീക്കം ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കോണ്‍ഗ്രസ് കത്ത് നൽകിയിരുന്നു.