വൈഎസ്ആർ കോൺഗ്രസ് എംപിയുടെ മകൻ കള്ളപ്പണക്കേസിൽ അറസ്റ്റിൽ
Saturday, February 11, 2023 3:52 PM IST
അമരാവതി: കള്ളപ്പണക്കേസിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുടെ മകൻ അറസ്റ്റിൽ. ആന്ധ്രയിലെ ഓങ്കോലെയിൽ നിന്നുള്ള എംപി മഗുന്ത ശ്രീനിവാസലു റെഡ്ഡിയുടെ മകൻ രാഘവ് മഗുന്തയെ ആണ് ഇഡി അറസ്റ്റ് ചെയ്തത്.
ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന ഒന്‍പതാമത്തെ അറസ്റ്റാണിത്.
രാഘവ് മഗുന്തയെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.