വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ
Thursday, February 9, 2023 6:07 PM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. മോസ്കോയിൽ നടക്കുന്ന സുരക്ഷാ ഉപദേഷ്ടാക്കളുടെ രാജ്യാന്തര സമ്മേശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യ - റഷ്യ നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങളടക്കം നിരവധി തന്ത്രപ്രധാനമായ വിഷയങ്ങൾ പുടിനുമായി ചർച്ച ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി ട്വിറ്റർ വഴി അറിയിച്ചു.
അഫ്ഗാനിസ്ഥാൻ മേഖലയെപ്പറ്റിയുള്ള സുരക്ഷാ ഉപദേഷ്ടാക്കളുടെ അന്താരാഷ്ട്ര ചർച്ചയ്ക്കായി എത്തിയ വേളയിലാണ് ഡോവൽ പുടിന്റെ ഓഫീസിൽ സന്ദർശനം നടത്തിയത്. സമ്മേളനത്തിൽ ഇന്ത്യയ്ക്കും റഷ്യക്കും പുറമേ ചൈന, ഇറാൻ, കിർഗിസ്ഥാൻ, കസഖ്സ്ഥാൻ, തുർക്കമെനിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും പങ്കെടുത്തു.
ഒരു രാജ്യവും അഫ്ഗാൻ മണ്ണ് ഭീകരവാദത്തിനായി ഉപയോഗിക്കരുതെന്നും അഫ്ഗാനിസ്ഥാനെ സഹായിക്കുന്ന ഇന്ത്യൻ നിലപാട് തുടരുമെന്നും സമ്മേളനത്തിൽ ഡോവൽ അറിയിച്ചു.