നെ​ല്ലു സം​ഭ​ര​ണം: കേ​ര​ള ബാ​ങ്കു​മാ​യി സ​പ്ലൈ​കോ ക​രാ​റാ​യി; പ​ണം വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ
നെ​ല്ലു സം​ഭ​ര​ണം: കേ​ര​ള ബാ​ങ്കു​മാ​യി സ​പ്ലൈ​കോ ക​രാ​റാ​യി; പ​ണം വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Wednesday, February 8, 2023 9:16 PM IST
തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ 2022-23 ഒ​ന്നാം വി​ള സീ​സ​ണി​ൽ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ബാ​ക്കി​യു​ള്ള 195 കോ​ടി രൂ​പ വെള്ളിയാഴ്ച ​മു​ത​ൽ വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യി പാ​ഡി റെ​സീ​പ്റ്റ് ഷീ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​യ്പ ന​ൽ​കു​ന്ന​തി​ന് കേ​ര​ള ബാ​ങ്ക് സ​പ്ലൈ​കോ​യു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു.

76611 ക​ർ​ഷ​ക​രി​ൽ നി​ന്നാ​യി 2.3 ല​ക്ഷം മെ​ട്രി​ക് ട​ൺ നെ​ല്ലാ​ണ് ഈ ​സീ​സ​ണി​ൽ സം​ഭ​രി​ച്ച​ത്. ഇ​തി​ൽ 46,314 ക​ർ​ഷ​ക​ർ​ക്കാ​യി 369.36 കോ​ടി രൂ​പ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു. ശേ​ഷി​ച്ച തു​ക​യാ​യ 195 കോ​ടി രൂ​പ​യാ​ണ് കേ​ര​ള ബാ​ങ്ക് വ​ഴി വി​ത​ര​ണം ചെ​യ്യു​ക. തു​ക കി​ട്ടാ​നു​ള്ള ക​ർ​ഷ​ക​ർ തൊ​ട്ട​ടു​ത്ത കേ​ര​ള ബാ​ങ്ക് ശാ​ഖ​യെ സ​മീ​പി​ക്ക​ണം.


ഒ​രു കി​ലോ നെ​ല്ലി​ന് 28.20 രൂ​പ​യാ​ണ് താ​ങ്ങു​വി​ല​യാ​യി ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ക. രാ​ജ്യ​ത്തു ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണ് നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല​യാ​യി സം​സ്ഥാ​ന​ത്ത് ന​ൽ​കി വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<