ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി
Tuesday, February 7, 2023 10:09 AM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി ഡോക്ടര്‍മാരോട് നിര്‍ദേശിച്ചു.
തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളുമായും വീണാ ജോര്‍ജ് സംസാരിച്ചു.
ന്യൂമോണിയയെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.