ന്യൂയോർക്കിലും ഭൂചലനം
Tuesday, February 7, 2023 5:02 AM IST
ന്യൂയോർക്ക്: പടിഞ്ഞാറൻ ന്യൂയോർക്കിലെ ബഫലോ നഗരത്തിൽ ഭൂചലനം. ബഫലോയുടെ കിഴക്കൻ മേഖലയിൽ തിങ്കളാഴ്ച രാവിലെ 6.15നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി.
നയാഗ്ര വെള്ളച്ചാട്ടമുൾപ്പെടുന്ന പ്രദേശമടക്കം 30 മൈൽ ചുറ്റളവിൽ ഭൂകമ്പമുണ്ടായതായി അധികൃതർ അറിയിച്ചു. ന്യൂയോർക്കിൽ 40 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും തീവ്രത കൂടിയ ഭൂകമ്പമാണിതെന്നാണ് റിപ്പോർട്ട്.