യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
Monday, February 6, 2023 4:52 PM IST
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെ പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമം നടത്തി.
പ്രതിഷേധത്തിന്റെ ഭാഗമായി കത്തിച്ച ഇരുചക്ര വാഹനം പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറ്റിയതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
പിന്നാലെ റോഡ് ഉപരോധം നടത്തിയ പ്രതിഷേധക്കാരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.