ഹിമാചലിൽ ഹിമപാതം; രണ്ടുപേർ മരിച്ചു
Monday, February 6, 2023 3:37 AM IST
ഷിംല: ഹിമാചൽപ്രദേശിലുണ്ടായ ഹിമപാതത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായി.
ഞായറാഴ്ച വൈകുന്നേരം ലാഹൗൾ-സ്പിതി ജില്ലയിലെ ലാഹൗൾ സബ്ഡിവിഷനിലെ ചിക്കയ്ക്ക് സമീപം അപകടം നടന്നത്. കാണാതായ ഒരാൾക്ക് വേണ്ടി നടത്തിയ തെരച്ചിൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് നിർത്തിവച്ചു.
രാം ബുദ്ധ (19), രാകേഷ് എന്നിവരാണ് മരിച്ചത്. നേപ്പാൾ സ്വദേശിയായ പസാംഗ് ചെറിംഗ് ലാമയെ ആണ് കാണാതായത്. കാണാതായ ആൾക്കായുള്ള തിരച്ചിൽ തിങ്കളാഴ്ച വീണ്ടും പുനരാരംഭിക്കുമെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.