സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
Sunday, February 5, 2023 11:16 PM IST
കൊച്ചി: സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ മേയ് 31-നകം ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്.
മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയില്‍ മാറ്റം വരണം. ശുചിമുറി മാലിന്യം ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് കൂടുതല്‍ പ്ലാന്റുകള്‍ അനിവാര്യമാണ്. ജനങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്തി ഇത്തരം പ്ലാന്റുകള്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.