മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി മുങ്ങിത്താണു
Sunday, February 5, 2023 5:37 PM IST
ഇടുക്കി: ശ്രീനാരായണപുരത്ത് വിനോദസഞ്ചാരി കാൽ വഴുതി മുതിരപ്പുഴയാറിൽ വീണു. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് ആണ് അപകടത്തിൽപ്പെട്ടത്.
ചുനയംമാക്കൽ ചുരത്തിന് സമീപത്ത് വച്ച് കാൽ വഴുതി വീഴുകയായിരുന്നു. കാണാതായ ഇയാൾക്കായി അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമും പ്രദേശവാസികളും ചേർന്ന് തെരച്ചിൽ തുടരുകയാണ്.