ഓർമകളിൽ ഇനി ആ മധുരവാണി..! വിട നൽകി സംഗീത ലോകം
Sunday, February 5, 2023 3:17 PM IST
ചെന്നൈ: ഗായിക വാണി ജയറാമിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിൽ ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ ഗായികയെ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം മൂന്ന് വര്‍ഷമായി ഒറ്റയ്ക്കായിരുന്നു താമസം.
തമിഴ്നാട്ടിലെ വെല്ലൂരില്‍ 1945-ലാണ് വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചത്.