ഇവിടുത്തെ കാര്യങ്ങൾ ഡല്‍ഹിയില്‍ പറയേണ്ട കാര്യമില്ല; പി.ടി.ഉഷയോട് വി.അബ്ദുറഹ്മാന്
Sunday, February 5, 2023 1:00 PM IST
തിരുവനന്തപുരം: രാജ്യസഭാംഗം പി.ടി. ഉഷയുടെ ആരോപണത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാന്. പി.ടി. ഉഷ ഉന്നയിച്ച ആരോപണം പ്രാദേശിക വിഷയമാണെന്നും ഇതൊന്നും ഡൽഹിയിൽ പോയി പറയേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ സ്ഥലത്ത് പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ ചിലർ അതിക്രമിച്ച് കടന്ന് അനധികൃത നിര്‍മ്മാണം നടത്തുന്നതായി ഉഷ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാൽ ഇത് ചെറിയ കാര്യമാണെന്നും പഞ്ചായത്തുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
2010-ൽ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സ്കൂളിനായി ബാലുശേരിയില്‍ 30 ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിച്ചത്.