വീണവരുടെ പോരിൽ ജംഷദ്പൂരിന് ജയം
Saturday, February 4, 2023 10:15 PM IST
ഗോഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗിലെ "വീണവരുടെ' പോരാട്ടത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി ജംഷദ്പൂർ എഫ്സി. 2 -0 എന്ന സ്കോറിനാണ് ലീഗ് പട്ടികയിലെ പത്താം സ്ഥാനക്കാരായ ജംഷദ്പൂർ അവസാന സ്ഥാനത്തുള്ള നോർത്ത്ഈസ്റ്റിനെ പരാജയപ്പെടുത്തിയത്.
ഋത്വിക് ദാസ്(39'), ഡാനിയൽ ചീമ(57') എന്നിവരാണ് റെഡ് മൈനേഴ്സിനായി ഗോളുകൾ നേടിയത്. 17 മത്സരങ്ങളിൽ നിന്ന് ജംഷദ്പൂരിന് 12 പോയിന്റാണ് നേടാൻ സാധിച്ചത്. നോർത്ത്ഈസ്റ്റിന് നാല് പോയിന്റുകൾ മാത്രമാണ് ഇതുവരെ നേടാൻ സാധിച്ചത്.