വാ​ണി ജ​യ​റാ​മി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി
വാ​ണി ജ​യ​റാ​മി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി
Saturday, February 4, 2023 8:06 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ഗാ​യി​ക വാ​ണി ജ​യ​റാ​മി​ന്‍റെ വി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. ഭാ​വാ​ത്മ​ക​മാ​യ ആ​ലാ​പ​ന​ത്തി​ലൂ​ടെ സം​ഗീ​താ​സ്വാ​ദ​ക​രു​ടെ മ​ന​സി​ൽ മാ​യാ​ത്ത ഇ​ടം നേ​ടി​യ പ്ര​തി​ഭ​യാ​ണ് വാ​ണി ജ​യ​റാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശാ​സ്ത്രീ​യ - ച​ല​ച്ചി​ത്ര സം​ഗീ​ത രം​ഗ​ങ്ങ​ളി​ൽ ശ​ബ്ദ​മാ​ധു​ര്യം കൊ​ണ്ട് അ​ന​ശ്വ​ര​ത​യാ​ർ​ജ്ജി​ച്ച വാ​ണി ജ​യ​റാം ത​മി​ഴ്, ക​ന്ന​ട, മ​ല​യാ​ളം, ഹി​ന്ദി സി​നി​മ​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തോ​ളം ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള​ഭാ​ഷ അ​തി​ന്‍റെ ത​നി​മ​യോ​ടെ ഉ​ച്ച​രി​ക്കു​ന്ന​തി​ൽ വാ​ണി ജ​യ​റാം കാ​ട്ടി​യ ശ്ര​ദ്ധ പി​ൽ​ക്കാ​ല ഗാ​യ​ക​ർ​ക്കൊ​ക്കെ​യും മാ​തൃ​ക​യാ​ണ്. ഗാ​നാ​ലാ​പ​ന​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വാ​ർ​ഡു​ക​ളും നേ​ടി​യി​ട്ടു​ള്ള വാ​ണി ജ​യ​റാ​മി​നോ​ട് മ​ല​യാ​ള ച​ല​ച്ചി​ത്ര സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് സ​വി​ശേ​ഷ​മാ​യ താ​ല്പ​ര്യം ത​ന്നെ എ​ന്നു​മു​ണ്ടാ​യി​രു​ന്നു. അ​ത് മ​ര​ണാ​ന​ന്ത​ര​വും തു​ട​രു​ക ത​ന്നെ ചെ​യ്യും.


ദുഃ​ഖ​ക​ര​മാ​യ ആ ​വേ​ർ​പാ​ടി​നു​ശേ​ഷ​വും വാ​ണി ജ​യ​റാം മ​ധു​ര​ത​ര​മാ​യ അ​വ​രു​ടെ ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​സ്വാ​ദ​ക മ​ന​സു​ക​ളി​ൽ ജീ​വി​ക്കും. മു​ഹ​മ്മ​ദ് റാ​ഫി മു​ത​ൽ​ക്കി​ങ്ങോ​ട്ട് ഏ​റ്റ​വും പു​തി​യ ത​ല​മു​റ​യി​ലെ ഗാ​യ​ക​രോ​ടൊ​പ്പം വ​രെ പ​ല പ​തി​റ്റാ​ണ്ടു​ക​ളി​ലാ​യി അ​വ​ർ പാ​ടി.

വാ​ണി ജ​യ​റാം മ​ല​യാ​ളി​യ​ല്ല എ​ന്ന് ചി​ന്തി​ക്കാ​നു​ള്ള പ​ഴു​തു​പോ​ലും കൊ​ടു​ക്കാ​ത്ത മ​ല​യാ​ളി​ത്ത​മു​ള്ള സ്വ​ര​ത്തി​ലാ​ണ് ശ്രു​തി​ശു​ദ്ധി​യോ​ടെ അ​വ​ർ പാ​ടി​യ​ത്. വാ​ണി ജ​യ​റാ​മി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ സം​ഗീ​ത​ലോ​ക​ത്തി​ന്‍റെ ന​ഷ്ട​മാ​ണ്.

വാ​ണി ജ​യ​റാ​മി​ന്‍റെ സ്മ​ര​ണ​യ്ക്കു​മു​ൻ​പി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Related News
<