"ആരും പേടിക്കേണ്ട'; അദാനി ഗ്രൂപ്പ് നിരീക്ഷണത്തിലെന്ന് സെബി
Saturday, February 4, 2023 8:00 PM IST
മുംബൈ: കഴിഞ്ഞ ഒരാഴ്ച്ചയായി ഒരു വൻകിട കമ്പനിയുടെ ഓഹരി വിലയിൽ പ്രകടമാകുന്ന വമ്പൻ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധയിൽപ്പെട്ടതായും കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, വിപണിയിൽ ദൃശ്യമാകുന്ന ഇത്തരം ചാഞ്ചാട്ടങ്ങൾ നിരീക്ഷിക്കാനുള്ള അവെയ്ലബിൾ സർവേലൻസ് മെഷേർസ്(എഎസ്എം) പ്രോട്ടോകോൾ നിലവിൽ വന്നതായി സെബി അറിയിച്ചു.
നേരത്തെ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, അംബുജ സിമന്റ്സ് എന്നീ കമ്പനികളുടെ മേൽ ഷോർട്ട് സെല്ലിംഗ് വിൽപനയിലടക്കം എൻഎസ്ഇയും ബിഎസ്ഇയും നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.