അദാനിയുടെ എഫ്പിഒ പിന്മാറ്റം ധനസ്ഥിതിയെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി
Saturday, February 4, 2023 6:10 PM IST
ന്യൂഡൽഹി: 20,000 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ട ഫോളോഓൺ പബ്ലിക് ഓഫർ(എഫ്പിഒ) പിൻവലിച്ച അദാനി ഗ്രൂപ്പിന്റെ നടപടി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
രാജ്യത്തിന്റെ സാമ്പത്തികഘടനയ്ക്കും പ്രതിച്ഛായയ്ക്കും എഫ്പിഒ പിന്മാറ്റം മൂലം യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് സീതാരാമൻ അറിയിച്ചു. എഫ്പിഒകൾ വരും വിദേശ നിക്ഷേപകർ പിന്മാറും ഇതെല്ലാം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ കാര്യങ്ങൾ സെബിയടക്കമുള്ള റെഗുലേറ്ററി സ്ഥാപനങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.