തിരുവനന്തപുരം മെഡിക്കല്‍ കോളജ് മർദനം: വാർഡന്മാർക്കെതിരെ നടപടി
Saturday, February 4, 2023 5:25 PM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ട്രാഫിക് വാർഡന്മാർ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നിസാറുദീനാണ് ട്രാഫിക് വാർഡന്മാരെ ഡ്യൂട്ടിയില്‍ നിന്നും മാറ്റിയ വിവരം അറിയിച്ചത്.
വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. രോഗിയുടെ കൂട്ടിരിപ്പുകാരനായ പാങ്ങോട് സ്വദേശി അഫ്സലിനെയാണ് വാർഡന്മാർ മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഒപി വിഭാഗത്തിലെ ഗേറ്റ് വഴി കയറാൻ ശ്രമിച്ച അഫ്സലിനെ വാർഡൻ തടഞ്ഞു. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ കൂടുതൽ വാർഡന്മാർമാരെത്തി ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു.