കാഷ്മീരിൽ വൻ ആയുധശേഖരം പിടികൂടി
Friday, February 3, 2023 8:12 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളുമായി ബന്ധമുള്ളവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരം പിടികൂടി. ആറ് പേരെ അറസ്റ്റ് ചെയ്തു.
രണ്ട് മോർട്ടാർ ഷെല്ലുകൾ, നാല് യന്ത്രത്തോക്ക് ഷെല്ലുകൾ, എകെ 47 വെടിയുണ്ടകൾ, എം4 മാഗസിനുകൾ തുടങ്ങിയവയാണ് പിടികൂടിയത്. കുൽഗാം പോലീസും സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിൾസ് യൂണിറ്റും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.