ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
Friday, February 3, 2023 6:51 PM IST
തിരുവനന്തപുരം: ജലജീവന്‍ മിഷന് അടക്കം ജലവിഭവ വകുപ്പിന്റെ പ്രധാന പദ്ധതികള്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ബജറ്റ് വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 910 കോടിയോളം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ജലജീവന്‍ മിഷന് 500 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.
അണക്കെട്ടുകളിലെ മണ്ണും ചെളിയും മണലും നീക്കം ചെയ്തു സംഭരണശേഷി കൂട്ടുന്നതിനായി നൂതന പദ്ധതി ആവിഷ്കരിക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഇതുവഴി പ്രളയം അടക്കം തടയാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടനാട്ടില്‍ പുതിയ ബണ്ടുകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളത് ശക്തിപ്പെടുത്തുന്നതിനും ഉള്ള തുക 87 കോടിയില്‍ നിന്ന് 137 കോടി ആയി ഉയര്‍ത്തിയതും കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.